Your Image Description Your Image Description

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിന് തിരുവനന്തപുരത്ത് വമ്പന്‍ സ്വീകരണം. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, ഷോൺ ജോർജ്, കരമന ജയൻ, വി വി രാജേഷ്, അഡ്വ. എസ് സുരേഷ് അടക്കമുള്ള നേതാക്കൾ വിമാനത്താവളത്തിലെത്തിയിരുന്നു.

ഷോൾ അണിയിച്ച്, പുഷ്പ വൃഷ്ടിയും ജയ്‌‌വിളിയുമായാണ് ബി ജെ പി പ്രവർത്തകർ പദ്മജയെ സ്വീകരിച്ചത്. ചെണ്ട മേളത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു. ബി ജെ പിയിൽ ചേർന്ന ശേഷം പദ്മജ ആദ്യമായിട്ടാണ് നാട്ടിലെത്തിയത്. വ്യാഴാഴ്ചയാണ് പത്മജ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ അവഗണനയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അവര്‍ ബി.ജെ.പിയിലേക്ക് കൂടുമാറിയത്. ഇന്നലെ വൈകിട്ട് ആറരയ്‌‌ക്ക് ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്തുവച്ചാണ് പദ്മജ പാർട്ടി അംഗത്വം സ്വീകരിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *