Your Image Description Your Image Description

ന്യൂഡൽഹി: വനിതാദിനത്തിൽ ഗാർഹിക സിലിണ്ടറിന് 100 കുറച്ച് കേന്ദ്രസർക്കാർ. സോഷ്യൽ മീഡിയയായ എക്സിലൂടെയാണ് പാചകവാതക സിലിണ്ടറിന്റെ വില കുറച്ച വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. പാചക വാതകം കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിലൂടെ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇതിന് മുമ്പ് ആഗസ്റ്റിലാണ് ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയത്. അന്ന് സിലിണ്ടറൊന്നിന് 200 രൂപ കുറക്കുകയാണ് ചെയ്തത്.അതേസമയം വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില എണ്ണകമ്പനികൾ വീണ്ടും വർധിപ്പിച്ചിട്ടുണ്ട്. 19 കിലോ ഗ്രാം സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില പുതിയ റെക്കോഡിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *