Your Image Description Your Image Description

ജിദ്ദ: ഗസ്സയിൽ മാനുഷിക സഹായം ഉടനെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന യു.എൻ രക്ഷാസമിതിയുടെ പ്രമേയത്തെ മുസ്‍ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു.

ഗസ്സയിൽ കുടുങ്ങിക്കിടക്കുന്ന നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കാൻ പ്രമേയം നടപ്പാക്കാനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്ന് പ്രസ്താവനയിൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *