Your Image Description Your Image Description

തിരുവനന്തപുരം: ഈ വർഷത്തെ എസ്‌എസ്‌എല്‍സി / ടിഎച്ച്‌എസ്‌എല്‍സി / എഎച്ച്‌എല്‍സി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ ഒന്പത് കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ ഏഴു കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാർഥികള്‍ റെഗുലർ വിഭാഗത്തില്‍ എഴുതും.

മാർച്ച്‌ 4 മുതല്‍ 25 വരെയാണ് പരീക്ഷ. 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും പരീക്ഷ എഴുതും. സർക്കാർ സ്കൂളുകളില്‍ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്കൂളുകളില്‍ നിന്ന് 2,55,360 കുട്ടികളും അണ്‍ എയ്ഡഡ് സ്കൂളുകളില്‍ നിന്ന് 28,188 കുട്ടികളുമാണ് പരീക്ഷ എഴുതുക.

ഗള്‍ഫ് മേഖലയില്‍ 536 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 285 പേരും പരീക്ഷ എഴുതുന്നുണ്ട്. ഇവർക്ക് പുറമേ ഓള്‍ഡ് സ്കീമില്‍ (പിസിഒ) 26 പേരും പരീക്ഷ എഴുതും. മലപ്പുറം റവന്യു ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേർ പരീക്ഷ എഴുതുന്നത്, 28,180 പേർ. ഏറ്റവും കുറച്ചുപേർ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യു ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, 1,843 പേർ.

ഏറ്റവും കൂടുതല്‍ പേർ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പികെഎംഎംഎച്ച്‌എസ് എടരിക്കോട്. കുട്ടികളുടെ എണ്ണം 2,085. ഗവ. എച്ച്‌എസ്‌എസ് ശിവൻകുന്ന് (മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല), എൻഎസ്‌എസ്‌എച്ച്‌എസ്  മൂവാറ്റുപുഴ (മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല), ഗവ. എച്ച്‌എസ് കുറ്റൂർ (തിരുവല്ല വിദ്യാഭ്യാസ ജില്ല), ഹസൻ ഹാജി ഫൗണ്ടേഷൻ ഇന്‍റർനാഷണല്‍ എച്ച്‌എസ് (തലശേരി വിദ്യാഭ്യാസ ജില്ല), എൻഎസ്‌എസ്‌എച്ച്‌എസ് ഇടനാട് (മാവേലിക്കര വിദ്യാഭ്യാസ ജില്ല) എന്നിവിടങ്ങളില്‍ ഓരോ കുട്ടികള്‍ വീതമാണ് പരീക്ഷ എഴുതുന്നത്.

ടിഎച്ച്‌എസ്‌എല്‍സി വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 2,944 പേരാണ് പരീക്ഷ എഴുതുന്നത്. (ആണ്‍കുട്ടികള്‍ 2,732, പെണ്‍കുട്ടികള്‍ 212). എഎച്ച്‌എസ്‌എല്‍സി വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രമാണ് ഉള്ളത്.

ചെറുതുരുത്തി കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂള്‍. കുട്ടികളുടെ എണ്ണം 60. എസ്‌എസ്‌എല്‍സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തില്‍ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 224 പേരും ടിഎച്ച്‌എസ്‌എല്‍സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തില്‍ 2 പരീക്ഷാ കേന്ദ്രങ്ങളില്‍ എട്ടു കുട്ടികളും പരീക്ഷ എഴുതുന്നു.

സംസ്ഥാനത്തൊട്ടാകെ 70 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്ബുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഏപ്രില്‍ 3 മുതല്‍ 20 വരെ രണ്ട് ഘട്ടങ്ങളിലായി നടത്തും. ആദ്യഘട്ടം ഏപ്രില്‍ 3 മുതല്‍ 12 വരെയാണ്.

രണ്ടാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 20 വരെ. മൂല്യനിർണയ ക്യാമ്ബുകളിലേക്കുള്ള അഡീഷണല്‍ ചീഫ് എക്സാമിനർമാരുടേയും, അസിസ്റ്റന്‍റ് എക്സാമിനർമാരുടേയും നിയമന ഉത്തരവുകള്‍ 10 മുതല്‍ പരീക്ഷാഭവന്‍റെ വെബ്സൈറ്റില്‍ ലഭ്യമാകും.

കേന്ദ്രീകൃത മൂല്യനിർണയത്തിന് മുന്നോടിയായുള്ള സ്കീം ഫൈനലൈസേഷൻ ക്യാമ്ബുകള്‍ മാർച്ച്‌ മൂന്നാം വാരത്തില്‍ ആരംഭിക്കും.

സംസ്ഥാനത്തൊട്ടാകെ 70 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ഏപ്രിൽ 3 മുതൽ 20 വരെ രണ്ട് ഘട്ടങ്ങളിലായി നടത്തും. ആദ്യഘട്ടം ഏപ്രിൽ 3 മുതൽ 12 വരെയാണ്. രണ്ടാം ഘട്ടം ഏപ്രിൽ 15 മുതൽ 20 വരെ. മൂല്യനിർണ്ണയ ക്യാമ്പുകളിലേക്കുള്ള അഡീഷണൽ ചീഫ് എക്സാമിനർമാരുടെയും, അസിസ്റ്റന്റ് എക്സാമിനർമാരുടേയും നിയമന ഉത്തരവുകൾ 10 മുതൽ പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ലഭ്യമാകും. കേന്ദ്രീകൃത മൂല്യനിർണയത്തിന് മുന്നോടിയായുള്ള സ്കീം ഫൈനലൈസേഷൻ ക്യാമ്പുകൾ മാർച്ച് മൂന്നാം വാരത്തിൽ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *