Your Image Description Your Image Description

ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ ആറ്റുകാൽ ദേവിയാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് വിശ്വസിക്കുന്നതായി മുൻ ബിഗ് ബോസ് മത്സരാർത്ഥിയും സംരംഭകയുമായ ശോഭ വിശ്വനാഥ്. ഒരു അഭിമുഖത്തിലാണ് ശോഭ തൻ്റെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചത്.

“ഞാൻ ആറ്റുകാലമ്മയുടെ വലിയ ഭക്തയാണ്. ഒരിക്കൽ ആത്മഹത്യക്ക് ശ്രമിച്ചു. അതിൽ നിന്ന് എന്നെ രക്ഷിച്ചത് ആറ്റുകാലമ്മയാണ്. പോയിട്ട് തിരിച്ചു വന്നുവെന്നേ പറയാം. മരിച്ചവരിൽ നിന്ന് തിരിച്ചു വന്നപ്പോൾ ആദ്യം കണ്ടത് ആറ്റുകാലമ്മയുടെ മുഖം.ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്.അന്ന് വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നു.ഫാനിൽ തൂങ്ങിമരിക്കാൻ ഷാളോ സാരിയോ പോലെയുള്ള മറ്റെന്തെങ്കിലും ഉപയോഗിച്ചു.വാതിൽ തകർത്താണ് വീട്ടുകാർ മുറിയിൽ കയറിയത്. ഏറെ നേരം വെള്ളം കുടിക്കാൻ പോലും കഴിഞ്ഞില്ല, ഒരു സെക്കൻ്റിൻ്റെ വ്യത്യാസത്തിൽ ദേവി എനിക്ക് രണ്ടാം ജന്മം നൽകി,” ശോഭ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *