Your Image Description Your Image Description

സിനിമാ സെൻസറിംഗ് ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. യു, എ, എസ് വിഭാഗങ്ങൾക്ക് മാറ്റമില്ല. അധികമായി മൂന്ന് ഉപവിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തും. കാഴ്ചക്കാരുടെ പ്രായത്തിന് അനുസരിച്ച് യുഎ വിഭാഗത്തിലെ സിനിമകൾക്ക് മൂന്ന് ഉപവിഭാഗങ്ങളാക്കി തിരിച്ച് സർട്ടിഫിക്കറ്റുകൾ നൽകും.

ഏഴ് വയസിന് മുകളിൽ പ്രായമുള്ളവർക്ക് കാണാവുന്ന യുഎ 7 പ്ലസ്, 13 വയസിന് മുകളിലുള്ളവർക്കായി യുഎ 13 പ്ലസ്, 16 വയസിന് മുകളിലുള്ളവർക്ക് യുഎ 16 പ്ലസ് എന്നിങ്ങനെ ഉപവിഭാഗങ്ങളാക്കും. കൂടാതെ സെൻസർ ബോർഡിൽ വനിതാ അംഗങ്ങളുടെ എണ്ണം കൂട്ടും. ബോർഡിൽ ചുരുങ്ങിയത് മൂന്നിലൊന്ന് വനിതകൾ എന്ന കണക്കിലാക്കും. വനിതാ പങ്കാളിത്തം 50 ശതമാനം കണക്കിലേക്ക് മാറും.

Leave a Reply

Your email address will not be published. Required fields are marked *