Your Image Description Your Image Description
വയനാട്: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില് കല്പ്പറ്റ നഗരസഭ, ജില്ലാ ശുചിത്വ മിഷൻ, ആര്.ജി.എസ്.എ എന്നിവ സംയുക്തമായി മാലിന്യമുക്ത നവകേരളം എന്ന വിഷയത്തില് തെരുവോരം ക്വിസ് നടത്തി.
കല്പ്പറ്റ പുതിയ ബസ് സ്റ്റാന്ഡില് നടത്തിയ ക്വിസ് മത്സരം കല്പ്പറ്റ നഗരസഭാ ചെയര്മാന് അഡ്വ.ടി.ജെ ഐസക്ക് ഉദ്ഘാടനം ചെയ്തു. ആര്.ജി.എസ്.എ കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് എക്‌സ്പേര്ട്ട് കെ.ആര് ശരത്ത് തെരുവോര ക്വിസിന് നേതൃത്വം നല്കി.
വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് സരോജിനി ഓടമ്പത്ത്, നഗരസഭാ ആരോഗ്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് അഡ്വ മുസ്തഫ, നഗരസഭാ ക്ലീന് സിറ്റി മാനേജര് സി.എ വിന്സെന്റ്, സീനിയര് സൂപ്രണ്ട് സി.സുധീര് എന്നിവര് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *