Your Image Description Your Image Description
ആലപ്പുഴ: ചേര്ത്തല താലൂക്ക് പട്ടണക്കാട് വില്ലേജിലെ ഡിജിറ്റല് സര്വ്വെയും അതിരടയാളവും പൂര്ത്തിയായിട്ടുണ്ട്. പൂര്ത്തിയായ സര്വെ റിക്കാര്ഡുകള് എന്റെ ഭൂമി പോര്ട്ടലിലും പട്ടണക്കാട് പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ഡിജിറ്റല് സര്വ്വെ ക്യാമ്പ് ഓഫീസിലും പ്രദര്ശിപ്പിച്ചിട്ടുണ്ട്.
ഭൂവുടമകള്ക്ക് http://entebhoomi.kerala.gov.in പോര്ട്ടല് സന്ദര്ശിച്ച് തങ്ങളുടെ ഭൂമിയുടെ രേഖകള് ഓണ്ലൈനായും ക്യാമ്പ് ഓഫീസില് സജ്ജീകരിച്ചിട്ടുള്ള സംവിധാനമുപയോഗിച്ചും പരിശോധിക്കാം. സര്വെ റിക്കാര്ഡുകളില് ആക്ഷേപമുള്ളവര് 30 ദിവസത്തിനകം ആലപ്പുഴ റീസര്വ്വെ സൂപ്രണ്ടിന് ഫോറം 160-ല് നേരിട്ടോ എന്റെ ഭൂമി പോര്ട്ടല് മുഖേനയോ അപ്പീല് നല്കണം.
നിശ്ചിത ദിവസങ്ങള്ക്കകം അപ്പീല് സമര്പ്പിക്കാത്തപക്ഷം റീസര്വെ റിക്കാര്ഡുകളിലെ രേഖകള് കുറ്റമറ്റതായി പ്രഖ്യാപിച്ച് അന്തി നോട്ടീസ് പരസ്യപ്പെടുത്തി റിക്കാര്ഡുകള് അന്തിമമാക്കും. സര്വെ സമയത്ത് തര്ക്കം ഉന്നയിച്ച് സര്വെ അതിരടയാള നിയമ പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമകള്ക്ക് ഈ അറിയിപ്പ് ബാധകമല്ല. വിശദ വിവരങ്ങള്ക്ക്: 0477 2230126

Leave a Reply

Your email address will not be published. Required fields are marked *