Your Image Description Your Image Description
ആലപ്പുഴ: വിഷുവിന് വിഷ രഹിത പച്ചക്കറി കൃഷി പദ്ധതിയുമായി ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന് വീടുകളിലേയ്ക്കും പച്ചക്കറി തൈകള് വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് വിതരണം ഉദ്ഘാടനം നിര്വഹിച്ചു. ഗ്രാമപഞ്ചായതിന്റെ 2023-24 വാര്ഷിക പദ്ധതി പ്രകാരം 17 വാര്ഡിലേക്കുമായി അഞ്ച് ഇനം തൈകള് വീതം മൊത്തം രണ്ട് ലക്ഷം തൈകളാണ് വിതരണം ചെയ്യ്തത്. 4,94,000 രൂപയാണ് പദ്ധതി ചെലവ്.
വൈസ് പ്രസിഡന്റ് ഷില്ജ സലിം അധ്യക്ഷത വഹിച്ച ചടങ്ങില് സ്ഥിരം സമിതി അംഗങ്ങളായ എന്.കെ മോഹന്ദാസ്, കെ.കെ ഷിജി, നൈസി ബെന്നി വാര്ഡ് അംഗങ്ങളായ രമണി അനിരുദ്ധന്, രമാ വിശ്വനാഥന്, മിനിമോള് സുരേന്ദ്രന്, സുനിമോള്, ഷീല രഘുവരന്, കൃഷി ഓഫിസര് അശ്വതി, പഞ്ചായത്ത് സെക്രട്ടറി ജെ.സന്തോഷ് തുടങ്ങിയവര് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *