Your Image Description Your Image Description
ആലപ്പുഴ : കൈനകരി പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു മാസം കൊണ്ട് നടവഴി ഒരുക്കി. കാട് കയറിയും വെള്ള കെട്ട് നിറഞ്ഞതുമായ പ്രദേശമാണ് തൊഴിലുറപ്പ് തൊഴിലാളികൾ മണ്ണിട്ട് നികത്തി വൃത്തിയാക്കി സഞ്ചാര യോഗ്യമാകിയത്.
ഒമ്പതാം വാർഡിൽ 7.4 ലക്ഷം രൂപ ചിലവഴിച്ച് തലപ്പള്ളി പാലം മുതൽ വെളുത്തേട വരെയാണ് വഴി നിർമ്മിച്ചത്.300 മീറ്ററാണ് നടവഴി.
ജില്ല പഞ്ചായത്ത് അംഗം ഗീതാ ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം.സിപ്രസാദ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് ചെയർമാൻ കെ.എ പ്രമോദ്, പഞ്ചായത്ത് അംഗം എ.ഡി.ആന്റണി, ബ്ലോക് ചാർജ് ഓഫിസർ സജിത്ത്, എ.ഇ ചിന്മ ചന്ദ്രൻ, ഓവർസിയർ സുകന്യ ബാബു തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *