Your Image Description Your Image Description
ആലപ്പുഴ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ ചൂരമന-തേവര്വട്ടം റോഡിന്റെ നിര്മ്മാണ പ്രവര്ത്തനങ്ങള്ക്ക് തുടക്കം. ദലീമ ജോജോ എം.എല്.എ. നിര്മ്മാണം ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷിബു അധ്യക്ഷത വഹിച്ച ചടങ്ങില് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. രജിത, മുന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാര്ഡ് അംഗവുമായ ഡി. വിശ്വംഭരന്, വൈസ് പ്രസിഡന്റ് അംബിക ശശിധരന്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ പ്രിയ ജയറാം, രതി നാരായണന്, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്.കെ. ജനാര്ദ്ദനന്, എന്. നവീന്, കെ.ആര്. പുഷ്‌കരന്, എസ്. സതീഷ്, എസ്. പുരുഷോത്തമന് നായര്, സെബാസ്റ്റ്യന് എന്നിവര് പങ്കെടുത്തു.
ഹാര്ബര് എന്ജിനീയറിങ് ഫണ്ടില് ഉള്പ്പെടുത്തി അനുവദിച്ച 80.6 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിര്മ്മാണ പ്രവര്ത്തനങ്ങള് നടത്തുന്നത്. തേവര്വട്ടം ഗവണ്മെന്റ് ഹയര് സെക്കന്ററി സ്‌കൂളിന്റെ മുന്വശം മുതല് ചൂരമന ബസ്സ്‌റ്റോപ്പ് വരെയുള്ള 1100 മീറ്റര് നീളത്തിലാണ് റോഡ് നിര്മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *