Your Image Description Your Image Description
തിരുവനന്തപുരം:  SFIO അന്വേഷണത്തെ സ്വാഗതം ചെയ്യാത്തത് സംരംഭക താത്പര്യം മുൻനിർത്തിയാണെന്ന് മന്ത്രി പി രാജീവ്.
ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് KSIDC സംരംഭങ്ങള്‍ക്ക് നല്‍കുന്നത്. ഏത് രേഖയും KSIDC നല്‍കുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. SFIO അന്വേഷണം, KSIDCയെ തകർക്കാൻ ആസൂത്രിത നീക്കമെന്നും മന്ത്രി ആരോപിച്ചു.

ഈ വർഷം 25 ക്യാമ്ബസ് ഇൻഡസ്ട്രിയല്‍ പാർക്കുകള്‍ ആരംഭിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ക്യാമ്ബസ് ഇൻഡസ്ട്രിയല്‍ പാർക്കിന് മന്ത്രിസഭായോഗം അനുമതി നല്‍കി. ഇത്തരം സ്ഥാപനങ്ങളില്‍ ഫുള്‍ടൈം ഇൻ്റണ്‍ഷിപ്പ് നല്‍കും. ഉന്നത വിദ്യാഭ്യാസ മേഖലയും വ്യവസായങ്ങളുമായി സഹകരണം. അതിനായാണ് ക്യാമ്ബസ്‌ വ്യവസായ പാർക്ക് സ്ഥാപിക്കുന്നത്.

ഇതിനായി 1.5 കോടി സർക്കാർ നല്‍കും. 70 സ്ഥാപനങ്ങള്‍ താല്പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *