Your Image Description Your Image Description

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർഥിയുടെ ആത്മഹത്യയില്‍ കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ.

കുറ്റക്കാരെ എസ്‌എഫ്‌ഐ ഒരിക്കലും സംരക്ഷിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 22 ന് കോളേജിൻ്റെ കണ്ടെത്തല്‍ പുറത്തുവന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടുവെന്ന് കണ്ടെത്തിയ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പടെ 4 പേരെ സംഘടനയില്‍ നിന്ന് പുറത്താക്കി. നിലവില്‍ 18 പ്രതികളുടെ വിവരങ്ങളാണ് പുറത്തുവന്നത്. അതില്‍ 4 പേർക്ക് മാത്രമാണ് എസ്‌എഫ്‌ഐയുമായി ബന്ധമുള്ളത്.

രാഷ്ട്രീയമോ സംഘടനാപരമോ ആയ വിഷയമല്ല ക്യാമ്ബസില്‍ നടന്നത്‌. വിദ്യാർത്ഥിയെ എസ്‌എഫ്‌ഐ കൊലപ്പെടുത്തിയെന്ന് വരുത്താൻ ബോധപൂർവമായ ശ്രമം നടക്കുകയാണ്. ക്യാമ്ബസിനുള്ളില്‍ രാഷ്ട്രീയമായ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും ആർഷോ ചൂണ്ടിക്കാട്ടി.

 

Leave a Reply

Your email address will not be published. Required fields are marked *