Your Image Description Your Image Description
മലപ്പുറം: തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ വിവിധ മത്സരങ്ങൾ
സംഘടിപ്പിച്ച് ജില്ലാ ഇലക്ഷൻ ഓഫീസ്. ന്യൂജൻ ഇനങ്ങളായ ഗ്രൂപ്പ് സെൽഫി, മീം മേക്കിങ്, പോസ്റ്റർ മേക്കിങ്, ഷോർട്ട് വീഡിയോ/റീൽ മേക്കിങ്, സ്ലോഗൻ/തീം മേക്കിങ് എന്നിങ്ങനെ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.
ഇലക്ഷൻ 2024/വോട്ടർമാരുടെ പങ്കാളിത്തം/’വോട്ട് പോലെ മറ്റൊന്നില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യും’ എന്ന ആശയത്തിലാണ് എൻട്രികൾ തയ്യാറാക്കേണ്ടത്. പ്രായപരിധിയില്ലാതെ ആർക്കും മത്സരിക്കാം. മാർച്ച്് പത്ത് വരെ എൻട്രികൾ സ്വീകരിക്കും. ഇമേജ് രൂപത്തിൽ അയയ്ക്കുന്നവ പരമാവധി അഞ്ച് എം.ബി സൈസിലും വീഡിയോ രൂപത്തിലുള്ളവ 10 എം.ബി സൈസിലുമായിരിക്കണം.
ഗ്രൂപ്പ് സെൽഫി മത്സരത്തിൽ വിജയിക്കുന്നവർക്ക് സ്വീപിന്റെ റോൾമോഡൽ ആകാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. മീം മേക്കിങ് മത്സരത്തിൽ മലയാളത്തിലോ ഇംഗ്ലീഷിലോ എൻട്രികൾ അയക്കാം. മികച്ച് മൂന്നെണ്ണത്തിന് സമ്മാനം ലഭിക്കും. പോസ്റ്റർ മേക്കിങ് മത്സരത്തിൽ ഡിജിറ്റൽ, കൈ കൊണ്ടുള്ള രചനകൾ എന്നിവ പ്രത്യേകമായി പരിഗണിച്ച് സമ്മാനങ്ങൾ നൽകും.
ഷോർട്ട് വീഡിയോ/റീൽ മേക്കിങ് മത്സരത്തിന് പരമാവധി 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂ ടൂബ് എന്നീ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തതിന്റെ ലിങ്ക് ഗൂഗിൾ ഫോം വഴി സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് എൻട്രികൾക്ക് സമ്മാനം നൽകും. സ്ലോഗൻ/തീം മേക്കിങ് മത്സരത്തിന് ഇംഗ്ലീഷിലോ മലയാളത്തിലോ അയയ്ക്കാവുന്നതാണ്. പരമാവധി രണ്ട് മുതൽ നാല് വരിയിലാണ് തയ്യാറാക്കേണ്ടത്. തെരഞ്ഞെടുക്കുന്ന മൂന്ന് എൻട്രികൾക്ക് സമ്മാനം ലഭിക്കും. കൂടാതെ ഇലക്ഷൻ ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുകയും ചെയ്യും. വിവരങ്ങൾക്ക്: 0483 2734990.

Leave a Reply

Your email address will not be published. Required fields are marked *