Your Image Description Your Image Description

തിരുവനന്തപുരം: 2047-ലെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ യുവാക്കൾ സുപ്രധാന പങ്ക് വഹിക്കുന്നതായി വിദേശകാര്യ – പാർലമെന്ററികാര്യ സഹമന്ത്രി  വി മുരളീധരൻ പറഞ്ഞു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു യുവ കേന്ദ്ര രാജ്യ വ്യാപകമായി നടത്തുന്ന ജില്ലാതല യൂത്ത് പാർലമെൻ്റ് തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനപങ്കാളിത്തത്തോടെ നാടിന്റെ പുരോഗതി സാധ്യമാക്കുകയാണ് യൂത്ത് പാർലമെന്റിന്റെ ലക്ഷ്യമെന്ന് ശ്രീ വി. മുരളീധരൻ പറഞ്ഞു.

രാജ്യത്തിന്റെ സ്വപ്നത്തിലും സാധ്യതകളിലും യുവത്വമുണ്ട്. യുവാക്കളെ സ്വപ്നം കാണാൻ മാത്രമല്ല അത് സാക്ഷാത്കരിക്കാൻ കൂടി പഠിപ്പിച്ച വ്യക്തിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നും കേന്ദ്ര സഹമന്ത്രി ശ്രീ വി. മുരളീധരൻ പറഞ്ഞു. ചടങ്ങിൽ എന്റെ ഭാരതം വികസിത ഭാരതം സംസ്ഥാനതല പ്രസംഗ മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മൻ കി ബാത്ത് സീസൺ – 2 ക്വിസ് മത്സരത്തിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മൊമെന്റോകളും കേന്ദ്രസഹമന്ത്രി വിതരണം ചെയ്തു. നെഹ്‌റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടർ ശ്രീ അനിൽ കുമാർ എം, പിഐബി & സിബിസി  അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി. പളനിച്ചാമി ഐ.ഐ.എസ്, ശാന്തിഗിരി ഹെൽത്ത് കെയർ & റിസർച്ച് ഓർഗനൈസേഷൻ തലവൻ സ്വാമി ഗുരുസാവിധ്ജ്ഞാന തപസ്വി, സെൻട്രൽ യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോ. എ.രാധാകൃഷ്ണൻ നായർ, തിരുവനന്തപുരം ജില്ലാ യൂത്ത് ഓഫീസർ ശ്രീ സന്ദീപ് കൃഷ്ണൻ പി. എന്നിവർ സംബന്ധിച്ചു.

യുവാക്കൾക്ക് അവരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കാനുള്ള അവസരമൊരുക്കുക, വിവിധ വിഷയങ്ങൾ ഭരണതലത്തിൽ ശ്രദ്ധയിൽപ്പെടുത്തുക, അത്തരം പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുക, ​ഗവൺമെന്റിന്റെ വിവിധ സംരംഭങ്ങളെക്കുറിച്ച് യുവാക്കളെ ബോധവൽക്കരിക്കുക, തുടങ്ങിയവയാണ് യൂത്ത് പാർലമെൻ്റിൻ്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *