Your Image Description Your Image Description

തൊഴിലാളികളുടെ ആവശ്യങ്ങളും തൊഴില്‍മേഖലയുടെ പുരോഗതിക്കാവശ്യമായ നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനായി നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി ഫെബ്രുവരി 29ന് ജില്ലയില്‍. മന്ത്രിസഭയൊന്നാകെ ജനസമക്ഷമെത്തിയ നവകേരള സദസ്സിന്റെ തുടര്‍ച്ചകൂടിയായ പരിപാടി രാവിലെ 9:30 മുതല്‍ ഒരു മണി വരെ ആശ്രാമം യൂനസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തും.
രണ്ടായിരത്തോളം തൊഴിലാളികളുമായും വിവിധ തൊഴില്‍മേഖലകളില്‍ സവിശേഷ വ്യക്തിമുദ്ര പതിപ്പിച്ച തിരഞ്ഞെടുക്കപ്പെട്ടവരുമായാണ് കൂടിക്കാഴ്ച്ച. പൊതുവിദ്യാഭ്യാസ-തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ ബി ഗണേഷ് കുമാര്‍, ജെ ചിഞ്ചുറാണി, എം മുകേഷ് എം എല്‍ എ എന്നിവരാണ് മുഖ്യാതിഥികള്‍.

പത്മശ്രീ ഗോപിനാഥന്‍ (കൈത്തറി), കെ കെ ഷാഹിന (മാധ്യമപ്രവര്‍ത്തക), രഞ്ജു രഞ്ജിമാര്‍ (മേക്കപ്പ് ആര്‍ട്ടിസ്റ്റ്), അരിസ്റ്റോ സുരേഷ് (സിനി ആര്‍ട്ടിസ്റ്റ്), ഷീജ (ചെത്ത്‌തൊഴിലാളി), രേഖ കാര്‍ത്തികേയന്‍ (ആഴക്കടല്‍ മത്സ്യബന്ധനം), സുശീല ജോസഫ് (ഗാര്‍ഹികതൊഴിലാളി), ഒ വത്സലകുമാരി (കശുവണ്ടി തൊഴിലാളി), മുഹമ്മദ് നാസര്‍ (മോട്ടര്‍തൊഴിലാളി), ഷബ്‌ന സുലൈമാന്‍ (ആനപരിപാലനം) എന്നിവര്‍ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *