Your Image Description Your Image Description
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസില്‍ പുതിയ ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്നും ഇനി കണ്ടെത്തേണ്ടത് അതിന്റെ കാരണഭൂതനെയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
.
ഒരു നിഷ്ഠുരമായ കൊലപാതകത്തെ സി.പി.എം എങ്ങനെ ന്യായീകരിക്കുന്നുവെന്ന് ഇന്നലെയും ഇന്നുമായി കോടതിയിലെ വാദങ്ങളിലൂടെ കണ്ടുകൊണ്ടിരുന്നതാണ്.
ഏതായാലും ഇനിയും ഈ കേസില്‍ കൂടുതല്‍ നിയമ യുദ്ധത്തിനു വഴിതെളിക്കും എന്നാണ് വിശ്വാസമെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് രമേശ് ചെന്നിത്തല പറഞ്ഞു.കെ.കെ. രമ ഇതിനു മുകളിലുളള കോടതിയിലേക്ക് പോകുമെന്ന അവരുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. അതിനവർക്ക് പൂർണപിന്തുണ നല്‍കും. ഇനി ഈ കേസില്‍ അറിയേണ്ടത് ഇതിന്റെ കാരണഭൂതനെപ്പറ്റിയാണ്. കാരണഭൂതൻ ആരാണ്, എന്താണ് റോള്‍ എന്നുള്ളതാണ് അറിയാനുള്ളത്. അത് ഏതായാലും സുപ്രീം കോടതിയില്‍ കാരണഭൂതനെപ്പറ്റി വ്യക്തമായ തെളിവുകള്‍ വരുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പ്രതികരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *