Your Image Description Your Image Description

കേന്ദ്ര യുവജനകാര്യ-കായിക  മന്ത്രാലയത്തിനു കീഴിലുള്ള നെഹ്‌റു യുവ കേന്ദ്ര രാജ്യ വ്യാപകമായി നടത്തുന്ന ജില്ലാതല യൂത്ത് പാർലമെൻ്റ് തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ വിദേശകാര്യ പാർലമെന്ററികാര്യ സഹമന്ത്രി വി  മുരളീധരൻ നാളെ രാവിലെ 9.30 ന് ഉദ്ഘാടനം ചെയ്യും.

യുവാക്കൾക്ക് അവരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും  അവതരിപ്പിക്കാനുള്ള അവസരമൊരുക്കുക, വിവിധ വിഷയങ്ങൾ ഭരണതലത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും അത്തരം പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാനും സാഹചര്യമുണ്ടാക്കുക, അവരുടെ ജീവിതത്തെ ബാധിക്കുന്ന ആശങ്കകൾ പ്രകടിപ്പിക്കാൻ ഇടം നൽകുക, സർക്കാരിന്റെ വിവിധ സംരംഭങ്ങളെക്കുറിച്ച് യുവാക്കളെ ബോധവൽക്കരിക്കുക, അതിൻ്റെ സ്വാധീനത്തെക്കുറിച്ച് ചർച്ച ചെയ്യുക എന്നിവയാണ് യൂത്ത് പാർലമെൻ്റിൻ്റെ ഉദ്ദേശലക്ഷ്യങ്ങൾ.

ചടങ്ങിൽ നെഹ്‌റു  യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ ശ്രീ അനിൽ കുമാർ എം അദ്ധ്യക്ഷത വഹിക്കും. പി ഐ. ബി യുടെയും സി.ബി .സി യുടെയും അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി. പളനിച്ചാമി ഐ.ഐ.എസ് ,   ശാന്തിഗിരി ഹെൽത്ത് കെയർ & റിസർച്ച് ഓർഗനൈസേഷൻ തലവൻ സ്വാമി ഗുരുസാവിധ്ജ്ഞാന തപസ്വി, സെൻട്രൽ യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോ. എ.രാധാകൃഷ്ണൻ നായർ, തിരുവനന്തപുരം ജില്ലാ യൂത്ത് ഓഫീസർ ശ്രീ സന്ദീപ് കൃഷ്ണൻ പി. എന്നിവർ പ്രസംഗിക്കും.

ചടങ്ങിൽ കേന്ദ്ര മന്ത്രി എൻറെ ഭാരതം വികസിത ഭാരതം സംസ്ഥാനതല പ്രസംഗ മത്സരത്തിൽ വിജയിച്ച  വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മൻ കി ബാത്ത് സീസൺ 2 ക്വിസ് മത്സരത്തിൽ വിജയിച്ചവർക്ക് സർട്ടിഫിക്കറ്റുകളും മൊമെന്റോകളും വിതരണം ചെയ്യും. ചടങ്ങിന് ശേഷം വിവിധ വിഷയങ്ങളിലായി വിദഗ്ദ്ധരുടെ ക്ലാസ്സുകളും യുവജനങ്ങളെ പങ്കാളികളാക്കി മാതൃക യുവജന പാർലമെന്റും സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *