Your Image Description Your Image Description

ഹിമാചൽ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്ക് ജയം. നിയമസഭയിൽ ഭൂരിപക്ഷമുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി അഭിഷേക് മനു സിങ്‌വിയെ പരാജയപ്പെടുത്തിയാണ് ബി.ജെ.പിയുടെ ഹർഷ് മഹാജൻ വിജയിച്ചത്. ബി.ജെ.പി വിജയിച്ചതായി പ്രതിപക്ഷനേതാവ് ജയറാം ഠാക്കൂർ ആദ്യം അവകാശപ്പെട്ടിരുന്നു. പിന്നാലെ ഹർഷ് മഹാജനെ അഭിനന്ദിച്ച് രംഗത്തെത്തിയ അഭിഷേക് മനു സിങ്‌വി പരാജയം അംഗീകരിക്കുന്നതായി അറിയിച്ചു.

ഇരുസ്ഥാനാർഥികൾക്കും തുല്യ വോട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നറുക്കെടുപ്പിലൂടെയാണ് ഹർഷ് മഹാജനെ വിജയിയായി പ്രഖ്യാപിച്ചത്. 68 അംഗ നിയമസഭയിൽ കോൺഗ്രസിന് 40 എം.എൽ.എമാരും മൂന്ന് സ്വതന്ത്രരുടെ പിന്തുണയുമാണുള്ളത്. ബി.ജെ.പിക്ക് 25 എം.എൽ.എമാരാണുള്ളത്.

ഏഴ് കോൺഗ്രസ് എം.എൽ.എമാരും രണ്ട് സ്വതന്ത്രരും ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *