Your Image Description Your Image Description

ദളിത് വിഭാ​ഗത്തിൽ നിന്നുള്ള 17-കാരിയെ ബലാത്സം​ഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ സേലത്ത് ഓമല്ലൂരിന് സമീപമാണ് സംഭവം നടന്നത്. പോക്സോ നിയമ പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ബലാത്സം​ഗം ചെയ്യുകയും ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തുവെന്നതാണ് പ്രതികൾക്കെതിരെയുള്ള കേസ്.

ഈ മാസം 13-നാണ് പീഡനം നടന്നത്. പ്രതികൾ പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ ബലമായി കയറ്റി തട്ടിക്കൊണ്ടുപോവുകയും തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് പെൺകുട്ടിയെ കെ‌ട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും പ്രതികൾ ചിത്രീകരിച്ചിരുന്നു. പ്രതികളുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *