Your Image Description Your Image Description

 വോട്ടവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ പോസ്റ്റോഫീസുകളും ബാങ്കുകളും. ഇതുസംബന്ധിച്ച് ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (ഐ.ബി.എ.), തപാൽ വകുപ്പ് (ഡി.ഒ.പി.) എന്നിവയുമായി തിരഞ്ഞെടുപ്പു കമ്മിഷൻ ധാരണാപത്രം ഒപ്പിട്ടു.

പൊതുമേഖലയിൽ പ്രവർത്തിക്കുന്ന 90,000-ത്തിലേറെ ബാങ്ക് ശാഖകളിലൂടെയും 1,55,000 പോസ്റ്റോഫീസുകളിലൂടെയും ബോധവത്കരണം നടത്തും. സ്കൂൾ, കോളേജ്, പാഠ്യപദ്ധതിയിൽ തിരഞ്ഞെടുപ്പ് സാക്ഷരത ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ അടുത്തിടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *