Your Image Description Your Image Description

വ്യാജവാർത്തകൾ, ഡീപ്‌ഫേക്കുകൾ, നിർമിതബുദ്ധി എന്നിവയ്ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാനാകുമെന്ന് മുന്നറിയിപ്പുനൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ. ഐക്യരാഷ്ട്രസംഘടനയിലെ ഒൻപത് രാജ്യങ്ങളുടെ സ്ഥിരം പ്രതിനിധികൾ, അംബാസഡർമാർ എന്നിവരുടെ സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറുടെ മുന്നറിയിപ്പ്.

എ.ഐ. സാങ്കേതികവിദ്യയിലൂടെ നിർമിക്കുന്ന തെറ്റായവിവരങ്ങൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് വേൾഡ് ഇക്കണോമിക് ഫോറം ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ രാഷ്ട്രീയനേതാക്കളുടെ വ്യാജ എ.ഐ. സന്ദേശങ്ങൾ പെരുകുന്നതായും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *