Your Image Description Your Image Description

വിവിധ വൈദ്യശാസ്ത്ര സമ്പ്രദായങ്ങളെ സംയോജിപ്പിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.). ഈയാവശ്യമുന്നയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യക്ക്‌ കത്തയച്ചു.

എല്ലാ വൈദ്യശാസ്ത്രസമ്പ്രദായങ്ങൾക്കും മേന്മയുണ്ടെന്നും അത് സംയോജിപ്പിക്കരുതെന്നും ഐ.എം.എ. ആവശ്യപ്പെടുന്നു. അത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം രോഗികൾക്ക് നൽകണം. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പരിശുദ്ധി നിലനിർത്തണം.

50 കിടക്കകൾവരെയുള്ള ആശുപത്രികളെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിൽനിന്ന് ഒഴിവാക്കുക, ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാൻ കേന്ദ്രനിയമം നടപ്പാക്കുക, ആരോഗ്യമേഖലയിലെ ജി.എസ്.ടി. നിരക്ക് കുറയ്ക്കുക, പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വെൽനസ് സെന്ററുകളിലും എം.ബി.ബി.എസ്. ബിരുദധാരികളെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും കത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *