Your Image Description Your Image Description

 അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ മുന്നൂറിലധികം ജില്ലകളിലായി 554 റെയില്‍വേസ്റ്റേഷനുകളുടെ നവീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി തറക്കല്ലിട്ടു.

അമൃത്‌ഭാരത് സ്റ്റേഷനുകള്‍ രാജ്യത്തിന്റെ വികസനത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകങ്ങളായി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതത് നഗരങ്ങളുടെ പ്രത്യേകതകള്‍ ലോകത്തിന് വിളിച്ചോതുന്ന തരത്തിലാകും സ്റ്റേഷനുകള്‍ രൂപകല്പനചെയ്യുക.

ഒഡിഷയിലെ ബാലസോര്‍ റെയില്‍വേസ്റ്റേഷന്‍ പുരിയിലെ ജഗന്നാഥക്ഷേത്രത്തിന്റെ മാതൃകയിലും അഹമ്മദാബാദ് റെയില്‍വേസ്റ്റേഷന്‍ മൊദേരയിലെ സൂര്യക്ഷേത്രത്തിന്റെ മാതൃകയിലുമാകും നിര്‍മിക്കുക. റെയില്‍വേസ്റ്റേഷനുകള്‍ക്കുപുറമേ 1500 റെയില്‍വേ പാലങ്ങളുടെയും ഉദ്ഘാടനം പ്രധാനമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *