Your Image Description Your Image Description

ആധാര്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് വോട്ടുചെയ്യാൻ തടസ്സമുണ്ടാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടര്‍ തിരിച്ചറിയല്‍കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ വോട്ടുചെയ്യാൻ ആധാര്‍ നിര്‍ബന്ധമാകുന്ന സാഹചര്യമുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയത്.

നിവേദനം നല്‍കാനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിസംഘത്തിനാണ് കമ്മിഷന്‍ ഉറപ്പുനല്‍കിയത്. പശ്ചിമബംഗാളില്‍ ഒട്ടേറെ വോട്ടര്‍മാരുടെ ആധാര്‍കാര്‍ഡുകള്‍ നിര്‍ജീവമാക്കപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെടുമെന്നും സംഘം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *