Your Image Description Your Image Description

 അഗ്നിപഥ് സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയുടെ പേരിൽ കേന്ദ്രസർക്കാരിനെതിരേ ആക്രമണം ശക്തമാക്കി കോൺഗ്രസ്. കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ പഴയ റിക്രൂട്ട്‌മെൻറ്് സമ്പ്രദായത്തിലേക്ക് മടങ്ങുമെന്ന് പാർട്ടി പ്രഖ്യാപിച്ചു.

സായുധസേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് നിയമനം കാത്തുകഴിയുന്ന രണ്ടരലക്ഷത്തോളം യുവാക്കള്‍ക്ക് അവസരം നിഷേധിച്ചാണ് അഗ്നിപഥ് കേന്ദ്രം നടപ്പാക്കിയതെന്നും ഇത് അനീതിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. സേനകളില്‍ പഴയ നിയമനരീതി കൊണ്ടുവരണമെന്നാവശ്യപ്പെട്ട് അദ്ദേഹം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചു.

Leave a Reply

Your email address will not be published. Required fields are marked *