Your Image Description Your Image Description

മൂന്നു ക്രിമിനൽ നിയമങ്ങൾ ചോദ്യംചെയ്യുന്ന ഹർജി സുപ്രീംകോടതി തള്ളി. ചെന്നൈ സ്വദേശി ടി. ശിവജ്ഞാനസംബന്ധൻ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. നിയമങ്ങൾ ചോദ്യംചെയ്യാൻ നിങ്ങൾക്ക് എന്ത് അവകാശമാണെന്ന് ചോദിച്ചാണ് കോടതിനടപടി.

ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിച്ചട്ടം, തെളിവു നിയമം എന്നിവയ്ക്കുപകരം യഥാക്രമം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. കൊളോണിയൽകാലത്തെ നിയമങ്ങളിൽ അടിമുടി പരിഷ്കരണം ലക്ഷ്യമിട്ടായിരുന്നു നടപടി.

Leave a Reply

Your email address will not be published. Required fields are marked *