Your Image Description Your Image Description

കർണാടകത്തിൽ കുരങ്ങുപനി ബാധിച്ച് ഒരാൾകൂടി മരിച്ചു. ഉത്തര കന്നഡ ജില്ലയിലെ സിദ്ധാപുർ സ്വദേശിനിയായ അറുപതുകാരിയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് മരിച്ചവർ നാലായി. മരിച്ച സ്ത്രീ മൂന്നുദിവസമായി ശിവമോഗ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

20 ദിവസംമുമ്പാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. കടുത്ത പനി അനുഭവപ്പെടുന്നുണ്ടായിരുന്നു. സിദ്ധാപുരയിൽമാത്രം ഇതുവരെ 43 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. ചിക്കമഗളൂരു, ഉത്തരകന്നഡ, ശിവമോഗ എന്നിവിടങ്ങളിലായി നേരത്തേ മൂന്നുപേർ കുരങ്ങുപനി ബാധിച്ച് മരിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *