Your Image Description Your Image Description

മുഷിഞ്ഞവേഷത്തിൽ യാത്രചെയ്യാനെത്തിയ കർഷകനെ ബെംഗളൂരു മെട്രോസ്റ്റേഷനിൽ സുരക്ഷാജീവനക്കാരൻ തടഞ്ഞു. തലയിൽ ചെറിയ ഭാണ്ഡക്കെട്ടുമായെത്തിയ വയോധികനായ കർഷകൻ ടിക്കറ്റെടുത്തശേഷം രാജാജിനഗർ മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കാനെത്തിയപ്പോൾ മുഷിഞ്ഞവേഷത്തിൽ യാത്രചെയ്യാൻ അനുവദിക്കില്ലെന്നുപറഞ്ഞ് തടയുകയായിരുന്നു. മറ്റൊരു യാത്രക്കാരൻ ഇടപെട്ടതോടെയാണ് സ്റ്റേഷനിലേക്ക് കടത്തിവിട്ടത്. മെജസ്റ്റിക്കിലേക്ക് പോകാനാണ് കർഷകനെത്തിയത്.

ഭാണ്ഡക്കെട്ട് പരിശോധിച്ചപ്പോൾ ഏതാനും തുണികളല്ലാതെ മറ്റൊന്നുമില്ലെന്നു വ്യക്തമായെങ്കിലും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നുപറഞ്ഞ് തിരിച്ചയക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്ത് കാർത്തിക് സി. ഐറാനി എന്ന യാത്രക്കാരൻ രംഗത്തെത്തിയതോടെ സ്റ്റേഷനിലേക്ക് കടത്തിവിടുകയായിരുന്നു. ഇതിന്റെ ദൃശ്യം ഇയാൾ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചതോടെ സംഭവം പുറത്തറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *