Your Image Description Your Image Description

നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾക്കും മുൻകാലപ്രാബല്യത്തോടെ പാരിസ്ഥിതികാനുമതി നൽകുന്നത് സംബന്ധിച്ച 2017-ലെ കേന്ദ്ര വിജ്ഞാപനം ചോദ്യംചെയ്യുന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ 2017 മാർച്ച് 14-ന്റെ ഉത്തരവ് ചോദ്യംചെയ്ത് വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സർക്കാരിന്റെ നടപടി.

പാരിസ്ഥിതികാനുമതിയില്ലാതെത്തന്നെ പദ്ധതികൾ തുടങ്ങാൻ അവസരം നൽകുന്നതാണ് പ്രസ്തുത വിജ്ഞാപനം. പദ്ധതി തുടങ്ങി ആറ്ുമാസത്തിനകം മുൻകൂർപ്രാബല്യത്തോടെ അനുമതി വാങ്ങിയാൽമതി. മുൻകൂർ അനുമതി വാങ്ങണമെന്ന് വ്യക്തമാക്കുന്ന 2006-ലെ പാരിസ്ഥിതികാഘാത വിലയിരുത്തൽ വിജ്ഞാപനത്തിൽ ഭേദഗതി വരുത്തിയാണ് 2017-ൽ പുതിയത് ഇറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *