Your Image Description Your Image Description

കാസർകോട്: എക്സൈസ് വകുപ്പിൻ്റെ പ്രത്യേക സ്ക്വാഡ് 107 കിലോ കഞ്ചാവ് പിടികൂടി. മഹീന്ദ്ര ബൊലേറോ പിക്കപ്പ് വാഹനത്തിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സൈബർ സെല്ലിൻ്റെ സഹായത്തോടെ വാഹനത്തിൻ്റെ രഹസ്യ അറയിൽ ഒളിപ്പിച്ച കഞ്ചാവ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി.മഞ്ചേശ്വരം സ്വദേശി ഷഹീർ റഹീം, എൺമകജെ സ്വദേശി ഷരീഫ് എന്നിവരെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അമൽ രാജനും സംഘവും അറസ്റ്റ് ചെയ്തു.

ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായവർ. പ്രതികളെ കഞ്ചാവ് കടത്താൻ സഹായിച്ചവരെയും കേസിൽ പ്രതികളാക്കും.സ്ക്വാഡിൽ ഗ്രേഡ് എ.ഇ.മാരായ ജെയിംസ് എബ്രഹാം കുറിയോ, മുരളി കെ.വി, പ്രിവൻ്റീവ് ഓഫീസർ സാജൻ അപ്യാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത്ത് കെ.ആർ., നസറുദ്ദീൻ, ഷിജിത്ത് വി.വി, മഞ്ജുനാഥൻ വി. മോഹനകുമാർ എൽ, സതീശൻ കെ, സോനു സെബാസ്റ്റ്യൻ, ലേഡി സിവിൽ എക്സൈസ് ഓഫീസർ മെയ്മോൾ ജോൺ, ഡ്രൈവർമാരായ വിജയൻ പി എസ്, ക്രിസ്റ്റിൻ പി എ എന്നിവർ ഉണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *