Your Image Description Your Image Description

ചർമ്മസംരക്ഷണത്തിനായി പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്ന ചേരുവകയാണ് റോസ് വാട്ടർ. പല വിധത്തിലുള്ള ചർമ്മ പ്രശ്‌നങ്ങൾക്കുള്ള പ്രതിവിധിയാണിത്. റോസ് വാട്ടറിലെ ആന്റി-ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയൽ, ആൻ്റി-ആക്‌സൈറ്റി, ആൻ്റിഓക്‌സിഡൻ്റ്​ ​ഗുണങ്ങൾ മുഖത്തിനും ചർമ്മത്തിനും നിരവധി ഗുണങ്ങൾ നൽകുന്നു.

മുഖക്കുരു മാറ്റാനും റോസ് വാട്ടർ സഹായിക്കും. അടഞ്ഞു പോയ സുഷിരങ്ങളിൽ നിന്ന് അടിഞ്ഞുകൂടിയ എണ്ണമയവും അഴുക്കും നീക്കം ചെയ്യാൻ കഴിയുന്ന ഒരു മികച്ച ക്ലെൻസറായും ടോണറായും ഇത് പ്രവർത്തിക്കുന്നു. റോസ് വാട്ടർ ചർമ്മത്തിലെ ജലാംശം നിലനിർത്താനും സഹായിക്കുന്നു. റോസ് വാട്ടറിന്റെ ആ്ന്റി ബാക്ടീരിയൽ ഗുണങ്ങൾ പാടുകൾ, മുറിവുകൾ എന്നിവ സുഖപ്പെടുത്താൻ സഹായിക്കുന്നു.

സുഷിരങ്ങൾ വൃത്തിയാക്കാനും ചർമ്മത്തെ ടോൺ ചെയ്യാനും സഹായിക്കുന്നതാണ് റോസ് വാട്ടർ. റോസ് വാട്ടർ ചർമ്മത്തിൽ പുരട്ടുന്നത് ചുവപ്പും പാടുകളും കുറയ്ക്കാൻ സഹായിക്കും. ഇതിലെ മോയ്സ്ചറൈസിംഗ് ഗുണങ്ങൾ ചുളിവുകൾ കുറയ്ക്കാനും ചുളിവുകൾ കുറയ്ക്കാനുള്ള കഴിവുണ്ട്. റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളിലേക്ക് നയിക്കുന്ന ചർമ്മ കോശങ്ങളുടെ കേടുപാടുകൾ തടയാൻ സഹായിക്കുന്നു.

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും റോസ് വാട്ടർ സഹായകമാണ്. ഇതിനായി, റോസ് വാട്ടർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കുക. ശേഷം തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞി മുക്കിയെടുക്കുക. തുടർന്ന് ഈ പഞ്ഞി കണ്ണിന് മുകളിൽ അൽപനേരം വയ്ക്കുക. ഇത് കണ്ണിനടയിലെ കറുത്ത പാടുകൾ അകറ്റാൻ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് റോസ് വാട്ടർ പുരട്ടുന്നത് നിറം വർധിപ്പിക്കാനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *