Your Image Description Your Image Description

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ ഡയറ്റിൽ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ് ഡ്രൈ ഫ്രൂട്ട്സ്. ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കുന്നു. ഡ്രൈ ഫ്രൂട്ട്‌സ് എല്ലുകളുടെ ആരോഗ്യം, ഓർമ്മശക്തി, മുടി, ചർമ്മം എന്നിവയ്ക്കും ക്യാൻസർ പ്രതിരോധത്തിനും ഗുണം ചെയ്യും. അവയിൽ നാരുകളും മൈക്രോ ന്യൂട്രിയൻ്റുകളും അടങ്ങിയിട്ടുണ്ട്.

അവശ്യ പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും ഡ്രെെ ഫ്രൂട്സിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ ഡ്രെെഫ്രൂട്ട്സ്‌ ഉൾപ്പെടുത്തുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും. ഉണങ്ങിയ പഴങ്ങളിലെ ആരോഗ്യകരമായ കൊഴുപ്പുകൾ മെച്ചപ്പെട്ട മെറ്റബോളിസത്തിനും ഊർജ്ജനിലവാരത്തിനും സഹായിക്കുന്നു. കൂടാതെ, ഇതിലെ ഫൈബർ ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു…-മുംബൈയിലെ വോക്കാർഡ് ഹോസ്പിറ്റൽസ് ഹെഡ് ഡയറ്റീഷ്യൻ ഡയറ്റീഷ്യൻ അമ്രീൻ ഷെയ്ഖ് പറയുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാല് ഡ്രെെ ഫ്രൂട്ട്സുകൾ…

ബദാം…
പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ബദാം വിശപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. അവ കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. ഒരു പിടി കുതിർത്ത ബദാം ദിവസവും കഴിക്കുക.

ഡ്രൈഡ് ആപ്രിക്കോട്ട്…

ആപ്രിക്കോട്ടിൽ ഫോളിക് ആസിഡ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇരുമ്പും നാരുകളും ധാരാളം അടങ്ങിയിട്ടുള്ളതാണ് ഡ്രൈഡ് ആപ്രിക്കോട്ട് . ഇത് ചുവന്ന രക്താണുക്കളുടെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിലെ നാരുകളുടെ അംശം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു.

ചിയ വിത്തുകൾ…

നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, ധാതുക്കൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമായ ചിയ വിത്തുകൾ ഹൃദ്രോഗവും പ്രമേഹവും കുറയ്ക്കും. ദഹനത്തിനും കുടലിൻ്റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.

ഉണക്ക മുന്തിരി…

ഉണക്കമുന്തിരി പോലുള്ള ഉണങ്ങിയ പഴങ്ങൾ വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *