Your Image Description Your Image Description

പെൻഷൻ സംബന്ധിച്ച സംശയനിവാരണത്തിനായി ഇപിഎഫ്ഒ നടത്തുന്ന പ്രതിമാസ ജില്ലാതല പരിപാടിയായ ‘നിധി ആപ്‌കെ നികാത്ത് 2.0’ ചൊവ്വാഴ്ച കേരളത്തിലെ 12 ജില്ലകളിൽ നടക്കും. ഈ പരിപാടികളിൽ ജീവനക്കാർക്കും തൊഴിലുടമകൾക്കും പെൻഷൻകാർക്കും അവരുടെ പരാതികൾ സമർപ്പിക്കാനും പരിഹാരം കാണാനും കഴിയും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിവിധ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടാനും/അപ്‌ഡേറ്റുചെയ്യാനും അവർക്ക് കഴിയും.

ഹെൽപ്പ് ഡെസ്ക് സെൻ്ററുകൾ

തിരുവനന്തപുരം – ജൂബിലി മെമ്മോറിയൽ ആശുപത്രി, പാളയം
പത്തനംതിട്ട – മരിയ ആശുപത്രി, കെപി റോഡ്, അടൂർ
കൊല്ലം – സ്‌പോർട്‌സ് ക്ലബ്ബ്, കടപ്പാക്കട
കോട്ടയം – മുനിസിപ്പൽ ഓഫീസ് ഹാൾ, പാലാ നഗരസഭ
മൂന്നാർ – കോൺഫറൻസ് ഹാൾ, കല്ലട റീജൻസി, ഇരിഞ്ഞാലക്കുട
ആലപ്പുഴ – പിച്ചു അയ്യർ ജംക്‌ഷൻ്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ടെലിഫോൺ ഭവൻ
കോഴിക്കോട് – കെഎംസിടി, മെഡിക്കൽ കോളേജ് ഓഡിറ്റോറിയം, മുക്കം
മലപ്പുറം – (കിൻഫ്ര പാർക്ക്, സെൻട്രൽ ബിൽഡിംഗ് കിൻഫ്ര ടെക്നോ ഇൻഡസ്ട്രിയൽ പാർക്ക്, കാക്കഞ്ചേരി)
പാലക്കാട് – മിനി സിവിൽ സ്റ്റേഷൻ, അഗളി, അട്ടപ്പാടി
വയനാട് – എപിജെ അബ്ദുൾ കലാം സ്മാരക ഹാൾ, മേപ്പാടി
കണ്ണൂർ – തലശ്ശേരി മർച്ചൻ്റ്സ് അസോസിയേഷൻ ഹാൾ, ഗുഡ് ഷെഡ് റോഡ്, തലശ്ശേരി
കാസർകോട് – എൻ.എസ്.എസ്., എസ്റ്റേറ്റ് ഓഫീസ്, ബ്ലാന്തോട്

Leave a Reply

Your email address will not be published. Required fields are marked *