Your Image Description Your Image Description

കൗമാരക്കാരായ പെൺകുട്ടികളുടെ പോഷകാഹാരനിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ആയുഷ്, വനിതാ-ശിശു വികസന മന്ത്രാലയങ്ങൾ തിങ്കളാഴ്ച ധാരണപത്രത്തിൽ ഒപ്പുവെക്കും. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി, കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയവർ പങ്കെടുക്കും.

ആദ്യഘട്ടത്തിൽ രാജ്യത്തെ അഞ്ചുജില്ലകളെ ഉത്കർഷ് ജില്ലകളായി പ്രഖ്യാപിച്ചുള്ള പദ്ധതിയാണിത്. വനിതാ-ശിശു വികസനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ജില്ലകളുടെ പേര് പരാമർശിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *