Your Image Description Your Image Description

അ​ഗ്നിപഥ് പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ രാജ്യത്തെ യുവാക്കളോട് കടുത്ത അനീതിയാണ് നടപ്പാക്കുന്നതെന്ന് കോൺ​ഗ്രസ്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അ​ഗ്നിപഥ് പദ്ധതി നിർത്തലാക്കുമെന്നും പഴയ നിയമന പദ്ധതിയിലേക്ക് മടങ്ങുമെന്നും കോൺ​ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പറഞ്ഞു. പുതിയ പദ്ധതിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതിയതിന് പിന്നാലെയാണിത്.

”രാജ്യത്തിന്റെ പ്രതിരോധ ചെലവ് വർധിച്ചുവരികയാണ്. നമ്മൾ പ്രതിരോധ കയറ്റുമതിയിലൂടെ ധാരാളം പണം സമ്പാദിക്കുന്നുണ്ടെന്ന് അടുത്തിടെ പറഞ്ഞിരുന്നു. അത്തരത്തിൽ‍ പ്രതിരോധ വിഭാ​ഗം പണമുണ്ടാക്കുന്നുണ്ടെങ്കിൽ നമ്മൾ പ്രാപ്തരാകുകയാണ്. അതിന് പ്ര​ഗത്ഭരായ നമ്മുടെ ജവാന്രമാരുടെ ജോലിക്കും, നിയമനത്തിനും അവരുടെ കുടുംബങ്ങൾക്കും വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കുക എന്നത് പ്രധാനമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *