Your Image Description Your Image Description

രാജ്യത്ത് 2017-നും 2022-നുമിടയിൽ രജിസ്റ്റർ ചെയ്തത് 270 കസ്റ്റഡി മാനഭംഗങ്ങൾ. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയാണ് കണക്കുകൾ പുറത്തുവിട്ടത്. പോലീസ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, സായുധസേനാ ഉദ്യോഗസ്ഥർ, ജയിൽ, റിമാൻഡ് ഹോം, ആശുപത്രി ജീവനക്കാർ തുടങ്ങിയവരും പ്രതിപ്പട്ടികയിലുള്ളതായി എൻ.സി.ആർ.ബി.യുടെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇക്കാലയളവിൽ 92 കേസുകളാണ് യു.പി.യിൽ റിപ്പോർട്ട് ചെയ്തത്. 43 കേസുകളോടെ മധ്യപ്രദേശാണ് രണ്ടാമത്. ബംഗാളിലെ ജയിലുകളിൽ നാലുവർഷത്തിനിടെ 62 വനിതാ തടവുകാർ ഗർഭിണികളായതായി സുപ്രീംകോടതിയിൽ അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെത്തുടർന്നാണ് വനിതാ തടവുകാരുടെ പ്രശ്നങ്ങൾ പഠിക്കാനും പരിഹാരങ്ങൾ നിർദേശിക്കാനും ജില്ലാതല കമ്മിറ്റികളെ സുപ്രീംകോടതി ചുമതലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *