Your Image Description Your Image Description

കർണാടക ഹൈക്കോടതിയുടെ 34-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിളയ് വിപിൻചന്ദ്ര അഞ്ജാരിയ (59) ചുമതലയേറ്റു. രാജ്ഭവനിൽനടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ്‌ലോത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, നിയമനിർമാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി, നിയമ-പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ എന്നിവർ പങ്കെടുത്തു.

ചീഫ് ജസ്റ്റിസായിരുന്ന പി.എസ്. ദിനേശ് കുമാർ കഴിഞ്ഞ ശനിയാഴ്ച വിരമിച്ചതിനെത്തുടർന്നാണ് നിളയ് വിപിനചന്ദ്ര അഞ്ജാരിയ ചുമതലയേറ്റത്. 1965 മാർച്ച് 23-ന് അഹമ്മദാബാദിൽ ജനിച്ച ജസ്റ്റിസ് അഞ്ജാരിയ 2011 നവംബർ മുതൽ ഗുജറാത്ത് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയായിരുന്നു. ഈ മാസം ആദ്യമാണ് സുപ്രീംകോടതി കൊളീജിയം കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശുപാർശചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *