Your Image Description Your Image Description

ഒരു കുടുംബത്തിന്റെ മുന്നേറ്റം ഉറപ്പാക്കാനായി കോൺഗ്രസ് അവരുടെ മുഴുവൻ ശക്തിയും ഉപയോഗിക്കുകയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇവർ എങ്ങനെയാണ് ഒരു രാജ്യം കെട്ടിപ്പടുക്കുക. ഗുജറാത്തിലെ ദ്വാരകയിൽ രാജ്യത്തെ ഏറ്റവും നീളമേറിയ കേബിൾ പാലം ‘സുദർശൻ സേതു’ ഉൾപ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനുംശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘കോൺഗ്രസ് ഭരണകാലത്താണ് എല്ലാവിധ അഴിമതികളും നടന്നത്. അഴിമതികൾ ഇപ്പോഴില്ല. ആറുവർഷംമുമ്പ് ഞാൻ തറക്കലിട്ട സുദർശൻ സേതു പാലം ഇന്ന് ഉദ്ഘാടനം ചെയ്തു. ഇത് മോദിയുടെ ഉറപ്പാണ്’’ -അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *