Your Image Description Your Image Description

ആറ്റുകാൽ പൊങ്കാല തിരക്കിലാണ് തലസ്ഥാന ന​ഗരി ഇന്ന്. ആയിരക്കരണക്കിണ് പേരാണ് പൊങ്കാല അർപ്പിക്കാനായി വന്ന് ചേർന്നിരിക്കുന്നത്. എല്ലാ ആറ്റുകാല്‍ പൊങ്കാലയിലും പങ്കുചേരുന്ന താരങ്ങള്‍ ഇക്കുറിയും പതിവു തെറ്റിച്ചില്ല. അവരിൽ ശ്രദ്ധേയയാണ് ചിപ്പി. എല്ലാ വർഷത്തെയും പോലെ ഇത്തവണയും ചിപ്പി പൊങ്കാലയിടാന്‍ എത്തിയിട്ടുണ്ട്.

“ഓരോ തവണയും ആദ്യമായി പൊങ്കാല ഇടുമ്പോലെയാണ് എനിക്ക് തോന്നുന്നത്. എത്ര വര്‍ഷമായി ഞാന്‍ പൊങ്കാല ഇടാന്‍ തുടങ്ങിയതെന്ന് ചോദിച്ചാല്‍ അറിയില്ല. ഒത്തിരി വര്‍ഷമായി. ഞാന്‍ ഒരുപാട് തവണ പൊങ്കാലയ്ക്ക് വരുന്നുണ്ടെങ്കിലും ആകെ കണ്‍ഫ്യൂഷനാണ്. എല്ലാം എടുത്തോ ശരിയായോ പാകത്തിനാണോ എന്നൊക്കെ”, എന്നാണ് ചിപ്പി പറഞ്ഞത്. മഴക്കാറ് ഉള്ളത് കൊണ്ട് ചൂടിന് ചെറിയ ശമനം ഉണ്ടെന്നും താരം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *