Your Image Description Your Image Description

പത്തനംതിട്ട: പറക്കോട് വൈദ്യുതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനു ഒടുവിൽ അഗ്നി രക്ഷാ സേന താഴെ ഇറക്കി. ഇന്നലെ രാത്രി തുടങ്ങിയ ദൗത്യം പുലർച്ചെയാണ് അവസാനിച്ചത്. യുവാവിന്‍റെ പരാക്രമം കാരണം പ്രദേശത്ത് മൂന്നു മണിക്കൂറോളം വൈദ്യുതിയും തടസ്സപ്പെട്ടു. ഇന്നലെ രാത്രി 10 മണിയോടെയാണ് പറക്കോട് സ്വദേശി രതീഷ് കുമാർ 110 കെ.വി. യുടെ വൈദ്യുതി ടവറിൽ കയറിയത്.

കയ്യിൽ പെട്രോളും ഉണ്ടായിരുന്നു. താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ സ്ഥലത്ത് എത്തിച്ചാൽ മാത്രമെ താഴെ ഇറങ്ങൂ എന്ന് രതീഷിന് പിടിവാശി. നാട്ടുകാരും പോലീസും ഇതോടെ പെട്ടുപോയി. അപകടം ഒഴിവാക്കാൻ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഇതോടെ മിക്ക പ്രദേശങ്ങളും ഇരുട്ടിൽ ആയി. ഫയർ ഫോഴ്സ് എത്തി മണിക്കൂറുകൾ പരിശ്രമിച്ചിട്ടും യുവാവ് വഴങ്ങിയില്ല. വിവാഹിതനാണ് രതീഷ്. പൊലീസ് ഭാര്യയെയും കാമുകിയെയും സ്ഥലത്ത് എത്തിച്ചു.

എനാനാൽ കാമുകി നിർബന്ദിച്ച ശേഷമാണ് രതീഷ് താഴെ ഇറങ്ങിയത്. ഫയർ ഫോഴ്സിന്‍റെയും പൊലീസിന്‍റെയും ദൗത്യം കഴിഞ്ഞപ്പോഴേക്കും സമയം രാത്രി ഒരു മണി കഴിഞ്ഞിരുന്നു. എന്തായാലും നാട്ടുകാരെ ഇരുട്ടിൽ ആക്കിയ പരാക്രമത്തിന്, പൊതുമുതൽ നശിപ്പിച്ചു എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി രതീഷിനെതിരെ അടൂർ പോലീസ് കേസ് എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *