Your Image Description Your Image Description

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിൻ്റെ സാധ്യതാ പട്ടികയില്‍ കൊല്ലം ജില്ലാ കൗൺസിൽ തയ്യാറാക്കിയ പട്ടികയിലും യുവനേതാവ് സി എ അരുൺകുമാറിന്റെ പേരില്ല. ചിറ്റയം ഗോപകുമാർ, പ്രജി ശശിധരൻ, ആർ എസ് അനിൽ എന്നിവരാണ് പട്ടികയിൽ ഉള്ളത്. നേരത്തെ കോട്ടയം കൗൺസിൽ തയ്യാറാക്കിയ പട്ടികയിൽ നിന്നും അരുണിനെ ഒഴിവാക്കിയിരുന്നു.

സ്ഥാനാര്‍ത്ഥികളുടെ പാനല്‍ തയാറാക്കാന്‍ ഇന്നലെ ചേര്‍ന്ന കോട്ടയം ജില്ലാ കൗണ്‍സില്‍ അരുണിന്റെ പേര് മൂന്നംഗ പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പാര്‍ട്ടി കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം നടന്നതാണ് സി എ അരുണ്‍ കുമാറിനെതിരെ സിപിഐയില്‍ നീക്കം നടക്കാന്‍ കാരണം.

അരുണിനെ മാവേലിക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആസൂത്രിത നീക്കം നടന്നുവെന്നാണ് ഒരുവിഭാഗത്തിന്റെ സംശയം. അരുണ്‍കുമാര്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കൃഷിമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ആസൂത്രണം നടന്നതെന്നും ആക്ഷേപമുണ്ട്. ഇതേതുടര്‍ന്നാണ് സ്‌പോണ്‍സേഡ് സ്ഥാനാര്‍ത്ഥി എന്ന വിമര്‍ശനത്തോടെ അരുണിന്റെ പേര് മൂന്നംഗ പാനലില്‍ നിന്ന് കോട്ടയം ജില്ലാ കൗണ്‍സില്‍ ഒഴിവാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *