Your Image Description Your Image Description

ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു. 24 മണിക്കൂറിനിടെ ആക്രമണത്തിൽ 100ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു.ഹമാസിന്റെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താനല്ലാതെ ഹമാസിന്റെ സൈനിക ശേഷി മുഴുവനായും ഇല്ലാതാക്കാൻ ഇസ്രായേലിന് അടുത്ത കാലത്തൊന്നും കഴിയില്ലെന്ന് യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്രായേലിന്റെ അനധികൃത കുടിയേറ്റത്തിനുള്ള പദ്ധതിയെ വിമർശിച്ച യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കൻ രംഗത്തുവന്നു. ഫലസ്പു​തീൻ പ്രദേശങ്ങളിൽ പുതുതായി 3000 ഭവന യൂനിറ്റുകൾ നിർമിക്കുമെന്ന്​ ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു.

ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം നടക്കുന്ന സമയത്താണ് റഫയിൽ അഭയാർഥി ക്യാമ്പുകളിലും ആശുപത്രികളിലും ഇസ്രായേൽ ആക്രമണം തുടരുന്നത്. ജെനിനിൽ ഹമാസ് ബന്ധം ആരോപിച്ച് ഡ്രോൺ ആക്രമണത്തിൽ ഇസ്രായേൽ ഒരാളെ കൊലപ്പെടുത്തി. സെൻട്രൽ ഗാസയിലെ വീടുകൾക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 40 പേരും കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *