Your Image Description Your Image Description

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) സംഘവുമായുള്ള ഏറ്റുമുട്ടലിൽ ഒരു കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു. ബുർക്കലങ്ക ജംഗിൾ മേഖലയിൽ ഡിആർജി സംഘം നടത്തിയ പരിശോധനയിലാണ് ഭീകരനെ കണ്ടെത്തിയത്.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡിആർജി പരിശോധന നടത്തി. ഉദ്യോഗസ്ഥരെ കണ്ടയുടൻ ഭീകരർ സംഘത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് തിരച്ചിൽ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ഈ മാസം 18ന്  ഛത്തീസ്ഗഡിലെ ബിജാപൂരിൽ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ ഒരു സായുധസേനാംഗം വീരമൃത്യു വരിച്ചു. CAF (ഛത്തീസ്ഗഡ് സായുധ സേന) ടീമിനെ നയിച്ച കമാൻഡർ തിജൗ റാം ഭൂര്യ വീരമൃത്യു വരിച്ചു. ഗ്രാമചന്തകൾ കേന്ദ്രീകരിച്ച് സിഎഎഫ് സംഘം നടത്തിയ പട്രോളിങ്ങിനിടെയാണ് കമ്മ്യൂണിസ്റ്റ് ഭീകരർ ആക്രമണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *