Your Image Description Your Image Description

ആലപ്പുഴ : അരൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഹൈടെക് അങ്കണവാടി നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി,ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഇ ഇഷാദ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അമ്പിളി ഷിബു, സീനത്ത് ശിഹാബുദ്ദീൻ, നൗഷാദ് കുന്നേൽ, പഞ്ചായത്ത് അംഗങ്ങളായ ഉഷ ആഗസ്റ്റിൻ, വി.കെ മനോഹരൻ, ഇ. വി തിലകൻ, സുമ ടീച്ചർ, സിനിമോൾ മനോഹരൻ, സി.ഡി.പി. ഒ ആശാ റാണി, ഐ. സി. ഡി. എസ് സൂപ്പർവൈസർ ജി. ഇന്ദുലേഖ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

നാലുപതിറ്റാണ്ടിലേറെയായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അരൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊച്ചുപുരയ്ക്കൽ അങ്കണവാടിക്കായി
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി വഴി അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹൈടെക് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *