Your Image Description Your Image Description

വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള റെയിൽവേ ഭൂമി കെ-റെയിലിന് നൽകാനാകില്ലെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർഎൻ സിംഗ് അറിയിച്ചു. മലബാർ മേഖലയിലെ സിൽവർ ലൈൻ പദ്ധതിക്കായി കെ-റെയിലിൻ്റെ നിർദിഷ്ട പാത പകുതിയിലധികം സ്ഥലങ്ങളിലും റെയിൽവേ ഭൂമിയിലൂടെയാണ് പോകുന്നതെന്ന് സിംഗ് ചൂണ്ടിക്കാട്ടി.

ഈ ഭൂമി റെയിൽവേയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ളതാണ്, ഇത് കെ-റെയിലിനുള്ള ഭൂമിയായി മാറ്റാനാകില്ലെന്ന നിലപാടാണ് റെയിൽവേ ബോർഡിനുള്ളത്. തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള എംപിമാർക്കായി വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു സിംഗ്.

Leave a Reply

Your email address will not be published. Required fields are marked *