Your Image Description Your Image Description

 

കണ്ണമ്പ്ര തോട്ടുപാലം തേവാരക്കടവ് ചെക്ക് ഡാം മെക്കാനിക്കല്‍ ഷട്ടര്‍ ഉദ്ഘാടനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി. അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അബു സെയ്ദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തോടിനു കുറുകെയായി ഒന്‍പത് ഷട്ടറുകളും ഇടതുഭാഗത്തായി ഒരു ഷട്ടറും ഉണ്ട്. ഈ ഷട്ടറുകളെ മൂന്നായി തരം തിരിച്ച് മൂന്ന് തരം ഷട്ടറുകള്‍ക്ക് പിയറിന്റെ ഉയരം 1.5 മീറ്റര്‍ കൂട്ടുകയും യോജിച്ച ഹോയിസ്റ്റ് മെക്കാനിസവും ആവശ്യമായ എംബെഡഡ് ഭാഗങ്ങളും ഘടിപ്പിച്ച് ലീക് പ്രൂഫ് ആക്കുകയും ചെയ്തിട്ടുണ്ട്. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 26 ലക്ഷം വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

തോട്ടുപാലം പരിസരത്ത് നടന്ന പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി രജനി, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുമതി, വൈസ് പ്രസിഡന്റ് കെ.ആര്‍ മുരളി, വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ. സുലോചന, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി.വി കുട്ടികൃഷ്ണന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി. സോമസുന്ദരന്‍, വാര്‍ഡ് അംഗങ്ങളായ ആര്‍. നിഖില്‍, മേഘ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *