Your Image Description Your Image Description

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പോക്‌സോ കോടതി എട്ട് വർഷം തടവും 35,000 രൂപ പിഴയും വിധിച്ചു.

പുന്നയൂർക്കുളം സ്വദേശി അനീഷിനാണ് (31) ഏഴുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷ ലഭിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി എസ്.ലിഷയാണ് വിധി പ്രസ്താവിച്ചത്.

2022 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടി പിന്നീട് മാതാപിതാക്കളോട് സംഭവം വെളിപ്പെടുത്തി. വീട്ടുകാരുടെ പരാതിയെ തുടർന്ന് വടക്കേക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ 17 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു, ശാസ്ത്രീയ തെളിവുകൾ പരിഗണിച്ചാണ് വിധി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *