Your Image Description Your Image Description

ജില്ലയിലെ ഒരു സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനത്തില്‍ ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ നിലവിലുളള 5 ഒഴിവിലേക്ക് (ഓപ്പണ്‍ -3, ഈഴവ -1, എസ്.സി-1) എംപ്ലോയ്മെന്റ് മുഖേന നിയമനം നടത്തും. സംവരണ വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ ഇതരസംവരണ വിഭാഗക്കാരെയും പരിഗണിക്കും. 18 നും 41 നും ഇടയില്‍ പ്രായമുളളവര്‍ക്കാണ് നിയമനം.

ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദവും പ്രാദേശിക ഭാഷയില്‍ ആശയവിനിമയം നടത്തുന്നതിനും എഴുതുന്നതിനുമുളള കഴിവ്, ടെക്നോളജി ആന്‍ഡ് സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷന്‍ സപ്പോര്‍ട്ടില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജനുവരി 5 നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 272262

Leave a Reply

Your email address will not be published. Required fields are marked *