Your Image Description Your Image Description

ഇൻഡി സഖ്യത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പൗരന്മാർക്കായി ഇൻഡി സഖ്യം എന്താണ് ചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി ചോദിച്ചു. സഖ്യം അവരുടെ കുടുംബത്തെ പരിപോഷിപ്പിക്കാനുള്ള നടപടികൾ മാത്രമാണ് ചെയ്തു വരുന്നതെന്നും പിന്നാക്ക വിഭാഗത്തെ മാറ്റി നിർത്തുകയാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വാരാണസിയിൽ നടന്ന സന്ത് ഗുരു രവിദാസിന്റെ 647ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” ഇന്ന് എല്ലാ പിന്നാക്ക വിഭാഗക്കാരും ഞാൻ പറയുന്ന കാര്യം ഓർക്കേണ്ടതുണ്ട്. ഇൻഡി സഖ്യം പിന്നാക്ക വിഭാഗങ്ങൾക്കായി എന്താണ് രാജ്യത്ത് നടപ്പിലാക്കിയത്? പിന്നാക്ക വിഭാഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്രസർക്കാർ പദ്ധതികൾ വിഭാവനം ചെയ്യുമ്പോൾ അത് തടയിടാൻ മാത്രമാണ് അവർ പരമാവധി ശ്രമിച്ചിട്ടുള്ളത്. ഇൻഡി സഖ്യത്തിന്റെ ലക്ഷ്യം അവരുടെ കുടുംബത്തെ എങ്ങനെ മെച്ചപ്പെടുത്താമെന്നത് മാത്രമാണ്. ദളിതരെ അവർ മറക്കുന്നു, അവരെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൊണ്ടു വരാൻ താത്പര്യം പ്രകടിപ്പിക്കാതിരിക്കുന്നു. ഇതാണ് ഇൻഡി സംഖ്യം രാജ്യത്ത് ചെയ്തു കൊണ്ടിരിക്കുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *